കാട്ടാന ആക്രമണം: മൂന്നാറില്‍ പ്രതിഷേധം അണപൊട്ടി: വാഹനങ്ങള്‍ തടയുന്നു,എല്‍ഡിഎഫ് ഹര്‍ത്താല്‍ തുടരുന്നു
കാട്ടാന ആക്രമണം: മൂന്നാറില്‍ പ്രതിഷേധം അണപൊട്ടി: വാഹനങ്ങള്‍ തടയുന്നു,എല്‍ഡിഎഫ് ഹര്‍ത്താല്‍ തുടരുന്നു

ഇടുക്കി: മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജില്ലയൊട്ടാകെ പ്രതിഷേധം. എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടുന്ന കെഡിഎച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താല്‍. മൂന്നാര്‍ ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ തടഞ്ഞിടുകയാണ്.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ(മണി-38) പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേര്‍ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എസക്കി രാജ, ഭാര്യ റജീന എന്നിവര്‍ക്കാണ് പരിക്കേറ്റത്.മൂന്നാര്‍ കന്നിമല ടോപ്പ് ഡിവിഷന്‍ സ്വദേശി സുരേഷ്‌കുമാറാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. എസക്കി രാജയുടെ മകള്‍ പ്രിയയുടെ സ്‌കൂളില്‍ വാര്‍ഷികാഘോഷം കഴിഞ്ഞ് തിരികെ വരുകയായിരുന്നു. ഇവരോടൊപ്പം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും ഉണ്ടായിരുന്നു. കന്നിമല എസ്റ്റേറ്റ് ബംഗ്ലാവിനു സമീപത്താണ് ഓട്ടോറിക്ഷ കാട്ടാനയുടെ മുന്നിലകപ്പെട്ടത്.വണ്ടി കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തില്‍ നിന്ന് തെറിച്ചുവീണ മണിയെ തുമ്പിക്കൈയില്‍ ചുഴറ്റിയെടുത്ത് എറിഞ്ഞു. തെറിച്ചുവീണ യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന പ്രിയക്കും രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. കഴിഞ്ഞമാസം 23 ന് മൂന്നാര്‍ ഗുണ്ടുമലയിലും ഒരാള്‍ കാട്ടാന ആക്രമണത്തില്‍ കൊലപ്പെട്ടിരുന്നു.
What's Your Reaction?






