കെഎച്ച്ആര്‍എ ജില്ലാ സമ്മേളനം 17ന് രാജാക്കാട്ട്
കെഎച്ച്ആര്‍എ ജില്ലാ സമ്മേളനം 17ന് രാജാക്കാട്ട്
ഇടുക്കി: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 17ന് രാജക്കാട് ദിവ്യജ്യോതി പാരിഷ് ഹാളില്‍ നടക്കും. ഹോട്ടല്‍ എക്‌സ്‌പോ എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യോല്‍പാദന വിതരണ രംഗത്ത് പ്രവര്‍ത്തിക്കുകയും കേരളത്തിന്റെ ടൂറിസത്തിന് ഏറെ സംഭാവകള്‍ നല്‍കുകയും ചെയ്തുവരുന്ന ഹോട്ടല്‍ വ്യവസായം വളരെ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉന്നമത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കയി സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഡീന്‍ കുര്യാക്കോസ എം പി, മറ്റ് എം എല്‍ മാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക, മത സാമുദായിക നേതാക്കന്മാര്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം എസ് അജി, സ്വാഗത സംഘം ചെയര്‍മാന്‍ കെ.എം ജോര്‍ളി, ജില്ലാ ജോയിന്റ് സെക്രട്ടറി പി ജെ ജോസ്, വനിത വിങ് ജില്ല പ്രസിഡന്റ് മായ സുനില്‍, ജെയിംസ് മാങ്ങാത്തൊട്ടി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

