പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കാഞ്ചിയാര്‍ സ്വദേശി മരിച്ചു
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കാഞ്ചിയാര്‍ സ്വദേശി മരിച്ചു

ഇടുക്കി: ഗ്യാസിന് തീ പിടിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. കാഞ്ചിയാര്‍ വടക്കേകുടിയില്‍ രാജേഷ് (44 ) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടമുണ്ടായത.് നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലെ വാടകമുറിയില്‍ ഗ്യാസ് അടുപ്പില്‍ പാചകം ചെയ്യുന്നതിനിടെ തീ കുറച്ച് വച്ചശേഷം പുറത്തുപോയ രാജേഷ് തിരികെയെത്തിയപ്പോള്‍ തീ കെട്ടിരിക്കുന്നതായി കണ്ടു. അടഞ്ഞുകിടന്ന മുറിയില്‍ ഗ്യാസ് നിറഞ്ഞുനിന്നത് തിരിച്ചറിയാതെ രാജേഷ് ലൈറ്റര്‍ ഉപയോഗിച്ച് തീ കത്തിക്കുന്നതിനിടെ ആളിപ്പടരുകയുമായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ രാജേഷിനെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ചേര്‍ന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ഇലക്ടിക്കല്‍ വര്‍ക്ക് ചെയ്യുന്ന രാജേഷ് അവിവാഹിതനാണ്
What's Your Reaction?






