വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു
വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു

ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു. വികാരി ഫാ. ഫ്രാന്‍സിസ് ഇടവക്കണ്ടം മുഖ്യകാര്‍മികത്വം വഹിച്ചു. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഓശാനപ്പെരുന്നാള്‍ ആചരിക്കുന്നത്. കത്തീഡ്രല്‍ പള്ളിയില്‍ മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തു. അടിമാലി , രാജകുമാരി, മുരിക്കാശേരി, കട്ടപ്പന, ഇരട്ടയാര്‍, പണിക്കന്‍കുടി തുടങ്ങിയ പള്ളികളിലും ഓശാനപ്പെരുന്നാള്‍ ആചരിച്ചു.
What's Your Reaction?






