ചക്കുപള്ളം-ഒട്ടകത്തലമേട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ 

ചക്കുപള്ളം-ഒട്ടകത്തലമേട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ 

Feb 19, 2026 - 17:31
 0
ചക്കുപള്ളം-ഒട്ടകത്തലമേട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ 
This is the title of the web page

ഇടുക്കി: ചക്കുപള്ളത്തുനിന്ന് വിനോദസഞ്ചാര കേന്ദ്രമായ ഒട്ടകത്തലമേട്ടിലേക്കുള്ള റോഡില്‍ യാത്രാക്ലേശം രൂക്ഷം. സമീപത്തെ മറ്റു റോഡുകളെല്ലാം അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കിയിട്ടും ഏറെ പ്രാധാന്യമുള്ള ഈ പാത ഓഫ് റോഡിനേക്കാള്‍ മോശമായ അവസ്ഥയിലാണ്. ത്രിതല പഞ്ചായത്തുകള്‍ അടിയന്തരമായി റോഡിന്റെ കാര്യത്തില്‍ ഇടപെടണമെന്ന ആവശ്യം  ശക്തമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ചെയ്ത ടാറിങ് പല ഭാഗങ്ങളിലും പൂര്‍ണമായും തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. കുമളിയില്‍നിന്ന് ഒട്ടകത്തലമേട്ടിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ അവിടെനിന്ന് ചെല്ലാര്‍കോവില്‍, അരുവിക്കുഴി എന്നിവിടങ്ങളിലേക്ക് കടന്നുപോകുന്നത് ഈ വഴിയാണ്. ത്രിതല പഞ്ചായത്തുകള്‍ അടിയന്തരമായി ഇടപെട്ട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഒട്ടകത്തലമേട് ടൂറിസം കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പദ്ധതി പൂര്‍ണമാകുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ ഈ മേഖലയിലേക്ക് എത്തിച്ചേരും. എന്നാല്‍ റോഡിന്റെ ദുരവസ്ഥ മൂലം ജീപ്പ് ഒഴികെയുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ ഇതുവഴി കടന്നുവരാന്‍ തയാറാകാത്തത് ഇവിടുത്തെ ടൂറിസം വികസനത്തിന് തടസമാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. കൂടാതെ ശ്രീനാരായണ ധര്‍മാശ്രമത്തിലേക്കും എത്തുന്ന ആളുകള്‍ക്കും ഈ വഴി മാത്രമാണ് ആശ്രയം. സ്‌കൂള്‍ വാഹനങ്ങള്‍ അടക്കം ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴി ഏറെ ക്ലേശിച്ചാണ് കടന്നുപോകുന്നത്. പഞ്ചായത്തിലെ മറ്റുറോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഇപ്പോള്‍ നടക്കുന്നുണ്ടെങ്കിലും ഈ റോഡിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ത്രിതല പഞ്ചായത്തുകളുടെ അടുത്ത പദ്ധതി വിഹിതത്തിലെങ്കിലും റോഡ് ഉള്‍പ്പെടുത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow