ഉദയഗിരി സെന്റ് മേരീസ് സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു
ഉദയഗിരി സെന്റ് മേരീസ് സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു
ഇടുക്കി: ഉദയഗിരി സെന്റ് മേരീസ് യു.പി സ്‌കൂളിലെ ശിശുദിനാഘോഷം കാമാക്ഷി പഞ്ചായത്തംഗം ഷേര്‍ളി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ നിന്നാരംഭിച്ച റാലി ഉദയഗിരി ടൗണില്‍ സമാപിച്ചു. റാലിയോടനുബന്ധിച്ച് ലഹരിവിരുദ്ധ സന്ദേശം നല്‍കുന്ന തെരുവുനാടകവും കുട്ടികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് സി.ജെയ്സ്ലറ്റ്, അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

