നെടുങ്കണ്ടം എസ് എച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു
നെടുങ്കണ്ടം എസ് എച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു
ഇടുക്കി: നെടുങ്കണ്ടം എസ് എച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ശിശുദിനറാലി നടത്തി. റാലിയില്‍ സ്‌കൂളിലെ പ്ലേ സ്‌കൂള്‍ മുതല്‍ നാലാം ക്ലാസ് വരെയുള്ള 375 ലേറെ കുട്ടികള്‍ പങ്കെടുത്തു. സ്‌കൂള്‍ അങ്കണത്തില്‍ നിന്നാരംഭിച്ച റാലി ടൗണില്‍ എത്തിയശേഷം തിരികെ സ്‌കൂളില്‍ സമാപിച്ചു. ചാച്ചാജി, ഭാരതാംബ, ഇന്ദിരാഗാന്ധി, ഝാന്‍സി റാണി തുടങ്ങിയവരുടെ വേഷങ്ങള്‍ അണിഞ്ഞ് പൂക്കളുമായി എത്തിയ കുരുന്നുകള്‍ റാലിക്ക് കൂടുതല്‍ മിഴിവേകി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസ്നാ, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസ് റാണി, പി ടി എ പ്രസിഡന്റ് എം ജി അനീഷ്, മഞ്ചു റോണി, അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?