ഇടുക്കി സഹോദയ ഫുട്‌ബോള്‍ മത്സരം തുടങ്ങി
ഇടുക്കി സഹോദയ ഫുട്‌ബോള്‍ മത്സരം തുടങ്ങി
ഇടുക്കി: ഇടുക്കി സഹോദയയുടെ നേതൃത്വത്തില്‍ ജൂനിയര്‍ ആന്‍ഡ് സീനിയര്‍ വിദ്യാര്‍ഥികളുടെ ഫുട്‌ബോള്‍ മത്സരം ചക്കുപള്ളം മേരിമാതാ പബ്ലിക് സ്‌കൂളില്‍ ആരംഭിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോളറും പൊലീസ് മുന്‍ ഡെപ്യൂട്ടി കമാന്‍ഡുമായ കെ ടി ചാക്കോ ഉദ്ഘാടനം ചെയ്തു. ഫുട്‌ബോള്‍ പോലെയുള്ള മത്സരങ്ങള്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് വഴിവയ്ക്കുമെന്നും അതുവഴി നല്ല വ്യക്തികളെ സമൂഹത്തിനും രാജ്യത്തിനും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഫാ. ഡോ: എബ്രഹാം ഇരുമ്പിനിക്കല്‍, അസിസ്റ്റന്റ് മാനേജര്‍ ഫാ. മാത്യു മുളവേലില്‍, പ്രിന്‍സിപ്പല്‍ ജോസ് ജെ പുരയിടം, വൈസ് പ്രിന്‍സിപ്പല്‍ നവ്യ എം നാരായണന്‍, പിടിഎ പ്രസിഡന്റ് റിനു ജോണ്‍, എംപിടിഎ പ്രസിഡന്റ് സജിത സണ്ണി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

