അയ്യപ്പന്‍കോവില്‍ മേരികുളം-ആലടി റോഡ് തകര്‍ന്ന് യാത്ര ദുരിതത്തില്‍
അയ്യപ്പന്‍കോവില്‍ മേരികുളം-ആലടി റോഡ് തകര്‍ന്ന് യാത്ര ദുരിതത്തില്‍
ഇടുക്കി: അയ്യപ്പന്‍കോവില്‍ മേരികുളം-ആലടി റോഡ് തകര്‍ന്ന് യാത്ര ക്ലേശം രൂക്ഷമാകുന്നു. റോഡിന്റെ ഇടഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്ന ഭാഗങ്ങളില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നതിനാണ് ചെറു വാഹനങ്ങളടക്കം ഇതുവഴി കടന്നു പോകുന്നതിന് ബുദ്ധിമുട്ട് സ്യഷ്ടിക്കുന്നത്. കൂരാമ്പാറ പാലം മുതല്‍ ആലടി വരെയുള്ള റോഡിലെ ടാറിങാണ് ഇളകി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ദിവസവും സഞ്ചരിക്കുന്ന ഇവിടെ ടൂവീലര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ് നവീകരിക്കുന്നതിന് വേണ്ടി യാതൊരുവിധ പ്രവര്‍ത്തനങ്ങളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇതോടൊപ്പം മഴക്കാലമായാല്‍ റോഡില്‍ വെള്ളക്കെട്ടും രൂക്ഷമാണ്. റോഡ് നവീകരിക്കുന്നതിനുവേണ്ടി ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
What's Your Reaction?

