കനത്ത മഴയില്‍ കല്‍ക്കെട്ട് ഇടിഞ്ഞ് വീട് അപകടഭീഷണിയില്‍
കനത്ത മഴയില്‍ കല്‍ക്കെട്ട് ഇടിഞ്ഞ് വീട് അപകടഭീഷണിയില്‍

ഇടുക്കി: കനത്ത മഴയില്‍ വീടിന്റെ പിന്‍ഭാഗത്തെ കല്‍ക്കെട്ട് ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. മാങ്കുളം തെക്കുപുറത്ത് ഷാജി തങ്കപ്പന്റെ വീടിന്റെ പിന്‍വശത്തെ കല്‍ക്കെട്ടിനൊപ്പം വര്‍ക്ക് ഏരിയ അടക്കമാണ് ഇടിഞ്ഞ് താഴേക്ക് പതിച്ചത്. വീടിനുള്ളിലാകെ വിള്ളല്‍ രൂപം കൊണ്ടതോടെ വീട് വാസയോഗ്യമല്ലാതായി തീര്‍ന്നുവെന്ന് ഷാജി പറഞ്ഞു. വീടിന്റെ പിറകുഭാഗം ചെരിവുള്ള
പ്രദേശമാണ്. ഇവിടെ കല്‍ക്കെട്ട് തീര്‍ത്താണ് വീട് നിര്‍മിച്ചിരുന്നത്. ഈ കല്‍ക്കെട്ട് ഇടിഞ്ഞ് താഴേക്ക് പോയതിനൊപ്പം വര്‍ക്ക് ഏരിയയും ശുചിമുറിയുടെ സെപ്റ്റിക് ടാങ്കും താഴേക്ക് പതിച്ചു. മുറ്റത്തും വലിയ വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. മഴ പെയ്യുമ്പോള്‍ ഷാജിയും കുടുംബവും ആശങ്കയോടെയാണ് വീട്ടില്‍ കഴിയുന്നത്. ഇടിഞ്ഞ് പോയ ഭാഗം പടുത വിരിച്ച് മഴ വെള്ളമിറങ്ങാതെ താല്‍ക്കാലിക സുരക്ഷയൊരുക്കിയിട്ടുണ്ടെങ്കിലും മുറ്റത്ത് രൂപം കൊണ്ടിട്ടുള്ള വിള്ളലിലൂടെ കൂടുതലായി വെള്ളമിറങ്ങിയാല്‍ ഈ ഭാഗം ഇനിയും ഇടിയാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. മണ്ണിടിച്ചിലും വീടിന്റെ അപകടാവസ്ഥയും സംബന്ധിച്ച് റവന്യു അധികൃതരെ അറിയിച്ചതായും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്നും ഷാജി പറഞ്ഞു. കല്‍ക്കെട്ട് ഇടിഞ്ഞതും വീടിന് സംഭവിച്ചിട്ടുള്ള ബലക്ഷയവുമടക്കം വന്‍ തുകയുടെ നഷ്ടമാണ് തങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളതെന്നും നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാകണമെന്നും ഷാജിയും കുടുംബവും ആവശ്യപ്പെട്ടു.
What's Your Reaction?






