ലബ്ബക്കട ജെപിഎം കോളേജ് എംഎസ്ഡബ്യു വിദ്യാര്‍ഥികളുടെ റൂറല്‍ ക്യാമ്പ് പ്രവാഹ തുടങ്ങി
ലബ്ബക്കട ജെപിഎം കോളേജ് എംഎസ്ഡബ്യു വിദ്യാര്‍ഥികളുടെ റൂറല്‍ ക്യാമ്പ് പ്രവാഹ തുടങ്ങി

ഇടുക്കി: ലബ്ബക്കട ജെപിഎം കോളേജ് എംഎസ്ഡബ്യു വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വാഗമണ്‍ പുള്ളിക്കാനത്ത് ഗ്രാമീണ പഠന ശിബിരം സംഘടിപ്പിച്ചു. പ്രവാഹ എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പ് ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും മനസിലാക്കി പഠിച്ച് അവയ്ക്ക് പരിഹാരം കണ്ടെത്താനുള്ള വഴിയൊരുക്കുക എന്ന കര്‍ത്തവ്യത്തിനപ്പുറം സമൂഹത്തില്‍ ഇറങ്ങിയുള്ള പ്രവര്‍ത്തനമാണ് എംഎസ്ഡബ്ല്യു വിദ്യാര്‍ഥികളുടെ പഠന രീതി. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വാഗമണ്‍ ടൗണില്‍ സേവന മനോഭാവം വിളിച്ചോതുന്ന ഫ്‌ലാഷ് മൊബ് സംഘടിപ്പിച്ചു. തുടര്‍ന്ന് വാഗമണ്‍ ടൗണില്‍ ശുചീകരണം നടത്തി. ഏഴു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ മാലിന്യ ശേഖരണം, വിവിധ ബോധവല്‍ക്കരണ ക്ലാസുകള്‍, പച്ചക്കറിത്തോട്ട നിര്‍മാണം, അങ്കണവാടി ക്ലീനിങ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കായികദിന കോ-ഓര്‍ഡിനേഷന്‍, ഫുട്‌ബോള്‍ ടൂര്‍ണമെന്റ് , പണ ഇടപാടിലെ ന്യൂനത സാങ്കേതിക വിദ്യകളെ ആളുകള്‍ക്ക് വീടുകളില്‍ ചെന്ന് പരിചയപ്പെടുത്തല്‍, സുചനാ ബോര്‍ഡ് ശുചീകരണം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. ക്യാമ്പിന്റെ ഉദ്ഘാടന യോഗത്തില്‍ വിവിധ ആളുകളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി ജോണ്‍സണ്‍ അധ്യക്ഷനായി. പുള്ളിക്കാനം സെന്റ് തോമസ് സീറോ മലബാര്‍ പള്ളി വികാരി ഫാ. ഷിനോയ് കിഴക്കേല്‍, സിസ്റ്റര്‍ എമിലി, സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഫാ. റെജി കെ ഈപ്പന്‍, ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് രേഷ്മ എലിസബത്ത് ചെറിയാന്‍, കൊമേഴ്‌സ് വിഭാഗം അധ്യാപകന്‍ ജോജിന്‍ ജോസഫ്, ഡിപ്പാര്‍ട്ട്‌മെന്റ് കോ-ഓര്‍ഡിനേറ്റര്‍ ആശിഷ് ജോര്‍ജ് മാത്യു, ഫീല്‍ഡ് വര്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ അഖില മാത്യു, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






