പൈനാവ് അശോക കവല റോഡില്‍ ഹോട്ടല്‍ മാലിന്യം തള്ളി:  മണിയാറന്‍കുടിയിലെ ഹോട്ടലിനെതിരെ നടപടി

പൈനാവ് അശോക കവല റോഡില്‍ ഹോട്ടല്‍ മാലിന്യം തള്ളി:  മണിയാറന്‍കുടിയിലെ ഹോട്ടലിനെതിരെ നടപടി

Feb 25, 2026 - 14:52
 0
പൈനാവ് അശോക കവല റോഡില്‍ ഹോട്ടല്‍ മാലിന്യം തള്ളി:  മണിയാറന്‍കുടിയിലെ ഹോട്ടലിനെതിരെ നടപടി
This is the title of the web page

ഇടുക്കി: പൈനാവ് അശോക കവല റോഡില്‍ പിആര്‍ ഗ്യാസ് ഏജന്‍സിക്ക്‌സമീപം ഹോട്ടല്‍ മാലിന്യം അനധികൃതമായി തള്ളിയ സംഭവത്തില്‍ വാഴത്തോപ്പ് പഞ്ചായത്ത് നടപടി ആരംഭിച്ചു. റോഡരികിലും സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലുമാണ് മാലിന്യം കെട്ടിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പാല്‍ കവറുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, ഉപയോഗിച്ച പ്ലേറ്റുകളും ഗ്ലാസുകളും, ഭക്ഷണാവശിഷ്ടങ്ങള്‍, പാചകമാലിന്യങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ തള്ളിയിരുന്നത്. മാലിന്യങ്ങളില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് ആരോഗ്യവിഭാഗം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ റോഡരികില്‍ അനധികൃതമായി മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണിയാറന്‍കുടിയിലെ ഒരു ഹോട്ടലില്‍നിന്നാണ് മാലിന്യം തള്ളിയതെന്ന് വ്യക്തമായി. പരിശോധനയില്‍ മാലിന്യം തള്ളിയ വ്യക്തിയെ തിരിച്ചറിഞ്ഞതായും സംഭവത്തില്‍ ബന്ധപ്പെട്ട സ്ഥാപനത്തിന് പിഴ ചുമത്തുകയും ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും മുന്‍നിര്‍ത്തി ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow