ഒഡീഷയില്‍ ബൈക്ക് മറിഞ്ഞ് വാഴത്തോപ്പ് സ്വദേശി മരിച്ചു
ഒഡീഷയില്‍ ബൈക്ക് മറിഞ്ഞ് വാഴത്തോപ്പ് സ്വദേശി മരിച്ചു
ഇടുക്കി: ഒഡീഷയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് വാഴത്തോപ്പ് സ്വദേശി മരിച്ചു. വാഴത്തോപ്പ് ഞാറക്കാട്ട് രാധാകൃഷ്ണന്‍ (49) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. വെല്‍ഡിങ് തൊഴിലാളിയായ രാധാകൃഷ്ണന്‍ റൂഫിങ് ജോലികള്‍ പൂര്‍ത്തിയാക്കി താമസ സ്ഥലത്തെത്തി ഷീറ്റ് കയറ്റാനുള്ള സാധനങ്ങളുമായി വരുമ്പോഴാണ് അപകടം. ഇദ്ദേഹത്തിന്റെ മകനും സഹോദരി പുത്രനും ഒഡീഷയില്‍ ഉണ്ടായിരുന്നു. സംഭവസമയം ഇവര്‍ ജോലി സ്ഥലത്തായിരുന്നു. അപകടവിവരം പിറ്റേ ദിവസം പൊലീസ് വഴിയാണ് വീട്ടുകാരറിയുന്നത്. മൃതദേഹം ശനിയാഴ്ച രാവിലെ വീട്ടിലെത്തും. സംസ്‌കാരം ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പില്‍.
What's Your Reaction?
