കേരള കോൺഗ്രസ് എം നേതാവ് യുവാവിനെ കുത്തിപ്പരിക്കേല്പിച്ചു
കേരള കോൺഗ്രസ് എം നേതാവ് യുവാവിനെ കുത്തിപ്പരിക്കേല്പിച്ചു

ഇടുക്കി : നെടുങ്കണ്ടത്ത് വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ പൊതുപ്രവർത്തകൻ കുത്തിപ്പരിക്കേല്പിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസൺ പൗവ്വത്താണ് നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനെ കുത്തിയത്. ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ജിൻസനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച അർധരാത്രി 12.15 ഓടെയാണ് സംഭവം. നെടുങ്കണ്ടത്ത് മരണം സംഭവിച്ച വീട്ടിൽ എത്തിയതായിരുന്നു ഇരുവരും. വാക്കുതർക്കം അടിപിടിയിൽ കലാശിച്ചതതോടെ ജിൻസൺ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫ്രിജിന്റെ വയറിൽ കുത്തുകയായിരുന്നു. ഇരുവരെയും പിടിച്ചുമാറ്റുന്നതിനിടയിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.
What's Your Reaction?






