പീരുമേട് പഞ്ചായത്ത് കേരളോത്സവം 12,13,14 തീയതികളില്‍
പീരുമേട് പഞ്ചായത്ത് കേരളോത്സവം 12,13,14 തീയതികളില്‍

ഇടുക്കി: പീരുമേട് പഞ്ചായത്ത് കേരളോത്സവം 12,13,14 തീയതികളില്‍ നടക്കും. 12ന് കായിക മത്സരങ്ങള്‍ മേരിഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 100, 200 മീറ്റര്‍ ഓട്ടം, ഫുഡ്‌ബോള്‍, ക്രിക്കറ്റ്, ഷട്ടില്‍ ടൂര്‍ണമെന്റ് എന്നിവ എസ്എംഎസ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കും. 13ന് കലാമത്സരങ്ങള്‍ എസ്എംഎസ് ക്ലബ് ഓഡിറ്റോറിയത്തിലും വോളിബോള്‍ മത്സരം പഴയ പാമ്പനാര്‍ ഫാക്ട്രി ഗ്രൗണ്ടിലും നടക്കും. ക്വിസ്, ചെണ്ടമേളം, തിരുവാതിര എന്നിവയോടെ കേരളോത്സവം 14ന് സമാപിക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 11ന് മുമ്പായി ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യുക. വൈകുന്നേരം 5നുശേഷം വരുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
രജിസ്‌ട്രേഷന്‍ : http://keralotsavam.com
What's Your Reaction?






