റിട്ട. എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ സഹോദരിപുത്രന്‍ പിടിയില്‍
റിട്ട. എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ സഹോദരിപുത്രന്‍ പിടിയില്‍

ഇടുക്കി: മറയൂരില്‍ റിട്ട. സിഐയെ വെട്ടിക്കൊലപ്പെടുത്തിയ സഹോദരിപുത്രനെ മറയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാന്തല്ലൂര്‍ ഗുഹനാഥപുരം സ്വദേശി അരുണ്‍(23) ആണ് മാതൃസഹോദരന്‍ മറയൂര്‍ കോട്ടക്കുളം സ്വദേശി പി ലക്ഷ്മണനെ(61) കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത്. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പയസ്നഗറില്‍ പിടികൂടി.
അരുണിന്റെ മൊബൈല്‍ ഫോണ്‍ ലക്ഷ്മണന്‍ നേരത്തെ വാങ്ങിവച്ചിരുന്നു. തിരികെ വേണമെന്ന്ആവശ്യപ്പെട്ടുണ്ടായ തര്‍ക്കമാണ്കൊലപാതകത്തില്‍ കലാശിച്ചത്. വീടിനോടുചേര്‍ന്നുള്ള മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ വച്ചാണ് ലക്ഷ്മണന്റെ കഴുത്തിലും മുഖത്തും അരുണ്‍ വാക്കത്തി ഉപയോഗിച്ച് മാരകമായി വെട്ടിയത്. നിലവിളികേട്ട്മകനും മരുമകളും അയല്‍വാസികളും ഓടിയെത്തിയപ്പോള്‍അരുണ്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ വാക്കത്തി ഉപേക്ഷിച്ചു. കാന്തല്ലൂരില്‍ നിന്ന് വനത്തിലൂടെയുള്ള പാതയിലൂടെ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെമറയൂര്‍ എസ്എച്ച്ഒ: ടി ആര്‍ ഷിജുവും പൊലീസുകാരും മറയൂരിലെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.
യുവാവ് നിരവധി കേസുകളില്‍ പ്രതി
തമിഴ്‌നാട്ടില്‍ പോക്‌സോ കേസില്‍ ഉള്‍പ്പെടെ പ്രതിയായ അരുണിനെ ലക്ഷ്മണന്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയും പത്താം ക്ലാസ് തുല്യത പഠനത്തിന് സഹായിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കഞ്ചാവുമായി യുവാവ് പിടിയിലായതോടെ ലക്ഷ്മണന്‍ ഫോണ്‍ വാങ്ങിവച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കിയില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ പലതവണ വഴക്കുണ്ടായി. ഇതിനിടെ ഫോണ്‍ നിലത്തുവീണ് ഡിസ്‌പ്ലേയും തകരാറിലായി. തിങ്കളാഴ്ച രാത്രി അരുണ്‍ കാറുമായി വീടിന്റെ പരിസരത്ത് എത്തി. ലക്ഷ്മണന്‍ റോഡിലേക്ക് ഇറങ്ങിയ തക്കംനോക്കി കൊലപ്പെടുത്തുകയായിരുന്നു. തെളിവെടുപ്പിന് ശേഷം പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
What's Your Reaction?






