റാങ്കുകളുടെ തിളക്കത്തില്‍ ലബ്ബക്കട ജെപിഎം കോളേജ് 

റാങ്കുകളുടെ തിളക്കത്തില്‍ ലബ്ബക്കട ജെപിഎം കോളേജ് 

May 15, 2025 - 11:03
May 15, 2025 - 11:09
 0
റാങ്കുകളുടെ തിളക്കത്തില്‍ ലബ്ബക്കട ജെപിഎം കോളേജ് 
This is the title of the web page

ഇടുക്കി: എംജി സര്‍വകലാശാല ബിരുദ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് 3 റാങ്കുകള്‍. സോഷ്യല്‍വര്‍ക്ക് വിഭാഗത്തിലെ അഭിനയ സുഭാഷ് 8-ാം റാങ്കും ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്  വിഭാഗത്തിലെ  അര്‍ഷമോള്‍ ആര്‍ 4-ാം  റാങ്കും ഷിജിന്‍ അലക്‌സ് 9-ാം റാങ്കും കരസ്ഥമാക്കി. അധ്യാപകരുടെ കൂട്ടായപരിശ്രമവും കോളേജിലെ ചിട്ടയായ അധ്യയനവും  ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ മാനേജ്‌മെന്റ് നടത്തിയ നിസ്തുലമായ സേവനങ്ങളുമാണ് വിജയം കൈവരിക്കാന്‍ തങ്ങളെ സഹായിച്ചതെന്ന് റാങ്ക് ജേതാക്കള്‍ പറഞ്ഞു. മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത്, പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി., വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍ എന്നിവര്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow