കോണ്‍ഗ്രസ് മുരിക്കാശേരി വാര്‍ഡ് കണ്‍വന്‍ഷന്‍ നടത്തി

കോണ്‍ഗ്രസ് മുരിക്കാശേരി വാര്‍ഡ് കണ്‍വന്‍ഷന്‍ നടത്തി

May 15, 2025 - 10:03
 0
കോണ്‍ഗ്രസ് മുരിക്കാശേരി വാര്‍ഡ് കണ്‍വന്‍ഷന്‍ നടത്തി
This is the title of the web page

ഇടുക്കി: കോണ്‍ഗ്രസ് മുരിക്കാശേരി വാര്‍ഡ് കണ്‍വന്‍ഷന്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി   ഉദ്ഘാടനം ചെയ്തു. രാജ്യം വര്‍ഗീയശക്തികള്‍ നിയന്ത്രിക്കുമ്പോള്‍ നാടിന്റെ സുരക്ഷിതത്വം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുവാന്‍ മതേതര രാഷ്ട്രീയ സംഘടനയായ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുവെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി  കെപിസിസി തീരുമാനപ്രകാരമാണ് വാര്‍ഡ് കണ്‍വന്‍ഷനുകള്‍ നടത്തുന്നത്. കെപിസിസി സെക്രട്ടറി എം എന്‍ ഗോപി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി അഡ്വ. കെ ബി സെല്‍വം, വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍, ചുമട്ടുതൊഴിലാളി യൂണിയന്‍ ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി തങ്കച്ചന്‍ കാരക്കാവയലില്‍, മുന്‍ ഡിസിസി മെമ്പര്‍  വിജയകുമാര്‍ മറ്റക്കര, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്, പഞ്ചായത്തംഗം തോമസ് അരയത്തിനാല്‍, ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, മിനി സാബു, ജോബി ചെങ്ങമനാട്, ഡോളി തോമസ്, അരുണ്‍, സന്‍സിലിന്‍, മുരളി ഇടപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow