മാത്യു കുഴൽനാടനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി സിപിഎം
മാത്യു കുഴൽനാടനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി സിപിഎം

ഇടുക്കി: മാത്യു കുഴൽനാടനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി സിപിഎം ജില്ലാ കമ്മിറ്റി. കുഴൽനാടൻ ഭൂമി വാങ്ങിയത് കൈയേറ്റം നടത്തിയ കേസ് നിലനിൽക്കെയാണെന്ന് ജില്ലാ സെക്രട്ടറി സി വി വർഗീസ് കുറ്റപ്പെടുത്തി.
നിർമാണ നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രശ്നങ്ങൾ കോടതിയിൽ എത്തിച്ചത് കുഴൽനാടനാണ്. കൈയേറ്റ ഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണം. ജില്ലാ കമ്മിറ്റി കൂടിയാലോചിച്ച് സമരപരിപാടികൾക്ക് രൂപം നൽകുമെന്നും സി വി വർഗീസ് പറഞ്ഞു.
What's Your Reaction?






