ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക: എന്‍ജിഒ അസോസിയേഷന്‍
ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക: എന്‍ജിഒ അസോസിയേഷന്‍

ഇടുക്കി: എന്‍ജിഒ അസോസിയേഷന്‍ കട്ടപ്പന ബ്രാഞ്ച് സമ്മേളനം സംസ്ഥാന സെക്രട്ടറി രാകേഷ് കമല്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് 40 ശതമാനം വരെ തുക ഈടാക്കി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ള ജീവാനന്ദം പദ്ധതി ഉദ്യോഗസ്ഥരുടെ ആനന്ദം ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് ജയ്സണ്‍ സി ജോണ്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കെ പി വിനോദും യാത്രയയപ്പുസമ്മേളനം ജില്ലാ സെക്രട്ടറി സി എസ് ഷമീറും ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ഷാജി ദേവസ്യ, സി എം രാധാകൃഷ്ണന്‍, സഞ്ജയ് കബീര്‍, ടോണി വര്‍ഗീസ്, ജില്ലാ ട്രഷറര്‍ സാജു മാത്യു, ഉല്ലാസ് കുമാര്‍, കെ സി ബിനോയി, ഡോളിക്കുട്ടി ജോസഫ്, കെജിഎന്‍യു ജില്ലാ പ്രസിഡന്റ് ഷിജ എം ആര്‍ എന്നിവര്‍ സംസാരിച്ചു.
ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, 12-ാം ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, 19 ശതമാനം ക്ഷാമബത്ത കുടിശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയവ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സര്‍വീസില്‍ നിന്ന് വിരമിച്ച കെ പി ജയ്‌മോന്‍, എന്‍ രവി എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. പുതിയ ഭാരവാഹികളായി ജയ്സണ്‍ സി ജോണ്‍(പ്രസിഡന്റ്), ഉല്ലാസ്‌കുമാര്‍ എം(സെക്രട്ടറി), കെ സി ടൈറ്റസ്(ട്രഷറര്‍), ഷൈലജ ഒ ടി(വനിതാ ഫോറം കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
What's Your Reaction?






