കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ പ്ലസ്‌വണ്‍ പ്രവേശനോത്സവം നടത്തി
കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ പ്ലസ്‌വണ്‍ പ്രവേശനോത്സവം നടത്തി

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണ്‍ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. 200 വിദ്യാര്‍ഥികളാണ് പ്ലസ്‌വണ്‍ പ്രവേശനം നേടിയത്. ചടങ്ങില്‍ പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. മാനേജര്‍ ഫാ. ജോസ് മംഗലത്ത് അധ്യക്ഷനായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബിമോള്‍ രാജന്‍, കൗണ്‍സിലര്‍ സോണിയ ജെയ്ബി, പിടിഎ പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, പ്രിന്‍സിപ്പല്‍ മാണി കെ സി, ഹെഡ്മാസ്റ്റര്‍മാരായ ബിജുമോന്‍ ജോസഫ്, ദിപു ജേക്കബ്, ജോജോ ജെ മോളേപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






