5 ജി മൊബൈൽസിൻ്റെ സഹോദരസ്ഥാപനം കട്ടപ്പന പഴയ ബസ്റ്റാൻഡിൽ പ്രവർത്തനമാരംഭിച്ചു
5 ജി മൊബൈൽസിൻ്റെ സഹോദരസ്ഥാപനം കട്ടപ്പന പഴയ ബസ്റ്റാൻഡിൽ പ്രവർത്തനമാരംഭിച്ചു

ഇടുക്കി: മൊബൈൽ ഫോണുകളുടെയും ആക്സസറീസിൻ്റെയും വിപുലമായ ശേഖരമൊരുക്കി 5 ജി മൊബൈൽസിൻ്റെ സഹോദര സ്ഥാപനം കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു. ഉടുമ്പൻചോല എംഎൽഎ എം.എം.മണി ഉദ്ഘാടനം ചെയ്തു.
കട്ടപ്പന പഴയ ബസ്റ്റാൻഡിൽ മറ്റപ്പള്ളിൽ ബിൽഡിംഗിൽ രണ്ട് നിലകളിലായാണ് മൊബൈൽ ഫോണുകളുടെയും അക്സസറീസിൻ്റെയും വിപുലമായ ശേഖരം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
മർച്ചൻ്റ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് പ്രസിഡൻ്റ് എം.കെ.തോമസ് സർവ്വീസ് സെൻററിൻ്റെ ഉദ്ഘാടനവും സിപിഐഎം കട്ടപ്പന ഏരിയ കമ്മറ്റി സെക്രട്ടറി വി.ആർ.സജി അക്സസറീസ് വിഭാഗത്തിൻ്റെ ഉദ്ഘാടനവും നടത്തി. കൂപ്പൺ സമ്മാന പദ്ധതിയിൽ നറുക്ക് വീണവർക്ക് ഒന്നാം സമ്മാനമായി സ്മാർട്ട് ഫോണും രണ്ടും മൂന്നും സമ്മാനത്തിനർഹരായവർക്ക് ഇയർപാഡ്, നെക്ബാൻഡ് എന്നിവയും വിതരണം ചെയ്തു.
നഗരസഭാ ചെയർപേഴ്സൻ ബിനാ ടോമി, കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോയി വെട്ടിക്കുഴി, കൗൺസിലർമാരായ സിജു ചക്കുംമൂട്ടിൽ ,പ്രശാന്ത് രാജു, ജാൻസി ബേബി, സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആർ.ശശി, ബിജെപി ജില്ലാ സെക്രട്ടറി രതീഷ് വരകുമല, മലനാട് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് ബിജു മാധവൻ , വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡൻ്റ് മജീഷ് ജേക്കബ് , തോമസ് മൈക്കിൾ, ഷാജി നെല്ലിപ്പറമ്പിൽ, എം.സി. ജോസ് മറ്റപ്പളളിൽ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






