ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ ദിനാചരണം
ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ ദിനാചരണം

ഇടുക്കി: ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ ദിനാചരണം കട്ടപ്പനയില്‍ സംഘടിപ്പിച്ചു. ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി ജില്ല വൈസ് പ്രസിഡന്റ് രത്‌നമ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജനസംഘം സ്ഥാപക നേതാവ്, സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ വ്യവസായ വകുപ്പ് മന്ത്രി, ഹിന്ദുമഹാസഭ നേതാവ് തുടങ്ങി ഭാരതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ച രാജ്യസ്‌നേഹിയായ നേതാവാണ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി.
ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഭാരതത്തിന് നല്‍കിയ ചരിത്രപരമായ സംഭാവനയെ സംബന്ധിച്ച് ദേശീയ സമിതി അംഗം ശ്രീനഗരി രാജന്‍ സംസാരിച്ചു. യോഗത്തില്‍ ഒ ബി സി മോര്‍ച്ച, സംസ്ഥാന കമ്മിറ്റി അംഗം ഷാജി നെല്ലിപറമ്പില്‍ , ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എന്‍. ഷാജി ,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സന്തോഷ് കെ.കെ , ജിമ്മിച്ചന്‍ ഇളംതുരുത്തി, മണ്ഡലം വൈസ് പ്രസിഡന്റ് തങ്കച്ചല്‍ പുരയിടം, മണ്ഡലം സെക്രട്ടറി, മഹേഷ് കുമാര്‍, ഏരിയാ പ്രസിഡന്റുമാര്‍, ഏരിയാ ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






