കട്ടപ്പന എഇഒ ഓഫീസ് മുന്‍പില്‍ കെപിഎസ്ടിഎ ധര്‍ണ
കട്ടപ്പന എഇഒ ഓഫീസ് മുന്‍പില്‍ കെപിഎസ്ടിഎ ധര്‍ണ

ഇടുക്കി: കെ പി എസ് ടി എ കട്ടപ്പന എ ഇ ഒ ഓഫീസിനു മുന്‍പില്‍ നടത്തിയ ധര്‍ണ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജോര്‍ജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉത്തരവ് കത്തിക്കലും ധര്‍ണയും സംഘടിപ്പിച്ചത്. ഇരുപത്തിയൊന്ന് ശതമാനം ഡിഎ കുടിശിക ഉള്ളപ്പോഴാണ് രണ്ട് ശതമാനം മുന്‍കാല പ്രാബല്യം ഇല്ലാതെ നല്‍കി ജീവനക്കാരെ വഞ്ചിച്ചിരിക്കുന്നത്. മുപ്പത്തിയൊമ്പത് മാസത്തെ ക്ഷാമബത്ത കുടിശിക കവര്‍ന്ന് എടുത്തിരിക്കുന്നു. 2021 ന് ശേഷം വിരമിച്ചവര്‍ക്ക് ക്ഷാമബത്തയില്ല. മന്ത്രിമാര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫിനും എക്ലാസ്സ് ജീവനക്കാര്‍ക്കും മാത്രം മുന്‍കാല പ്രാബല്യവും മുന്തിയ പരിഗണനയും ഡി എയില്‍ അനുവദിച്ചതിലൂടെ ഭൂരിപക്ഷം വരുന്ന മറ്റ് ജീവനക്കാരെ അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നുമാണ് സംഘടന പറയുന്നത്. കട്ടപ്പന സബ്ജില്ലാ സെക്രട്ടറി സെല്‍വരാജ് എസ് അദ്ധ്യക്ഷനായി. ഇടുക്കി ജില്ലാ സെക്രട്ടറി ജോബിന്‍ കെ കളത്തിക്കാട്ടില്‍, ജില്ലാ ട്രഷറര്‍ ജോസ് കെ സെബാസ്റ്റിയന്‍, കട്ടപ്പന ഉപജില്ല ട്രഷറര്‍ ബിന്‍സ് ദേവസ്യ, കട്ടപ്പന വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് സതീഷ് വര്‍ക്കി, സെക്രട്ടറി ആനന്ദ് എ കോട്ടിരി, ജില്ലാ വൈസ് പ്രസിഡന്റ് ജിഷ് കെ ജോണ്‍, ജോയിന്റ് സെക്രട്ടറിമാരായ അനീഷ് ആനന്ദ്, ബിജു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






