ഇടുക്കിയില്‍ ഇത്തവണയും മുറ തെറ്റാതെ ഇരട്ട വോട്ട് വിവാദം
ഇടുക്കിയില്‍ ഇത്തവണയും മുറ തെറ്റാതെ ഇരട്ട വോട്ട് വിവാദം

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിലെ പോലെ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തുമ്പോഴും അതിര്‍ത്തി മേഖലകളില്‍ ഇരട്ടവോട്ട് വിവാദം ശക്തമാവുകയാണ്. ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങളില്‍ അന്‍പതിനായിരത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നാണ് യുഡിഎഫും എന്‍ഡിഎയും ആരോപിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും പരാജയഭീതി മൂലമാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുയുര്‍ത്തുന്നതെന്ന്് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെകെ ശിവരാമന്‍ പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും തിരിച്ചറിയല്‍ രേഖകള്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവ കൈവശമുള്ളവരാണ് രണ്ടിടത്തും വോട്ടുചെയ്യുന്നത്. പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല എന്നീ താലൂക്കുകളിലാണ് ഇത്തരത്തില്‍ ഇരട്ട വോട്ടര്‍മാര്‍ കൂടുതലായുള്ളത്.
തമിഴ്നാട്ടിലെ കമ്പം, തേനി അസംബ്ലി മണ്ഡലങ്ങളോടും തേനി ലോക്സഭാ മണ്ഡലത്തോടും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഇവ. രേഖകള്‍ രണ്ടു സംസ്ഥാനങ്ങളിലായതിനാല്‍ രണ്ടുവോട്ട് ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനും സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. ഈ വോട്ടുകള്‍ എല്ലാം ഇടതുപക്ഷത്തിന് അനുകൂലമായാണ് ചെയ്യാറുള്ളതെന്നും അത് തടയുവാന്‍
നടപടി വേണമെന്നും മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു. ഒരു സ്ഥാനാര്‍ത്ഥിയുടെ ജയവും തോല്‍വിയും തീരുമാനിക്കുവാന്‍ സാധിക്കുന്ന അത്ര ഇരട്ട വോട്ടുകളാണ് ജില്ലയില്‍ ഉള്ളതെന്നും അതിന്റെ ആനുകൂല്യം പറ്റുന്നത് ഇടതുപക്ഷമാണെന്നും എന്‍ഡിഎ ആരോപിക്കുന്നു.വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ 2016ല്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും കാര്യമായ നടപടിയുമുണ്ടായില്ല.
What's Your Reaction?






