ഉപ്പിട്ടുവേവിച്ച ഇറച്ചി കഴിച്ചതിനുപിന്നാലെ ദേഹാസ്വാസ്ഥ്യം: വണ്ടിപ്പെരിയാർ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഉപ്പിട്ടുവേവിച്ച ഇറച്ചി കഴിച്ചതിനുപിന്നാലെ ദേഹാസ്വാസ്ഥ്യം: വണ്ടിപ്പെരിയാർ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Jun 6, 2025 - 17:53
Jun 6, 2025 - 18:09
 0
ഉപ്പിട്ടുവേവിച്ച ഇറച്ചി കഴിച്ചതിനുപിന്നാലെ ദേഹാസ്വാസ്ഥ്യം: വണ്ടിപ്പെരിയാർ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
This is the title of the web page

ഇടുക്കി: ഉപ്പിട്ടുവേവിച്ച പോത്തിറച്ചി കഴിച്ചതിനുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗൃഹനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാര്‍ തങ്കമല മാട്ടുപ്പെട്ടി എസ്റ്റേറ്റില്‍ താമസിക്കുന്ന ബാബു(44) വാണ് ചികിത്സതേടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വണ്ടിപ്പെരിയാറിലെ കടയില്‍നിന്ന് വാങ്ങിയ പോത്തിറച്ചി വീട്ടിലെത്തിച്ച് പാകം ചെയ്തിരുന്നു. എന്നാല്‍, കറിയാക്കുംമുമ്പ് ഉപ്പിട്ട് വേവിച്ച ഇറച്ചി ബാബു കഴിച്ചു. അല്‍പ്പനേരത്തിനുശേഷം ഛര്‍ദിയും വയറിളക്കവുമുണ്ടായി. ദേഹമാസകലം ചൊറിച്ചിലും അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. ബാബുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ ഭാര്യയും മക്കളും ഇറച്ചിക്കറി കഴിച്ചില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow