ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു
ഇടുക്കി: വേനല്‍ കനത്തതോടെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുത്തനെ താഴുന്നു. ഇത് സംസ്ഥാനത്തിന്റെ ഊര്‍ജ മേഖലയെ ആശങ്കയിലാക്കുന്നുണ്ട്. 2025 ഏപ്രിലില്‍ 2347.56 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. എന്നാല്‍ ഇന്ന് അത് 2338.64 അടിയിലേക്ക് താഴ്ന്നിരിക്കുന്നു. അതായത്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.92 അടിയോളം വെള്ളം നിലവില്‍ കുറവാണ്. ഡാമിലേക്കുള്ള പ്രധാന നീരൊഴുക്കുകള്‍ പലതും ഇതിനോടകം വറ്റിത്തുടങ്ങി. ഉയര്‍ന്ന താപനില കാരണം ജലം വേഗത്തില്‍ ബാഷ്പീകരിക്കപ്പെട്ടു പോകുന്നതും മൂലമറ്റത്തെവൈദ്യുതി ഉത്പാദനം വര്‍ധിച്ചതും ജലനിരപ്പ് വേഗത്തില്‍ താഴാന്‍ കാരണമായി. വേനല്‍മഴ എത്താന്‍ ഇനിയും വൈകിയാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. വരാനിരിക്കുന്ന മാസങ്ങളില്‍ ജലനിരപ്പ് ഇനിയും താഴാനാണ് സാധ്യതയെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കുന്നു. ചുരുക്കത്തില്‍, വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ കേരളം കടുത്ത വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്.
What's Your Reaction?