നവീകരിച്ച എകെജി പടി ടോപ്പ് സംസ്‌കാരിക നിലയം തുറന്നു
നവീകരിച്ച എകെജി പടി ടോപ്പ് സംസ്‌കാരിക നിലയം തുറന്നു
ഇടുക്കി: കട്ടപ്പന എകെജി പടി ടോപ്പ് സംസ്‌കാരിക നിലയം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയതയ്‌ക്കെതിരെ ഗ്രാമങ്ങളില്‍ ജനങ്ങളുടെ സാംസ്‌കാരിക കലാ നവോത്ഥാന കൂട്ടായ്മകള്‍ ഉണ്ടാകുന്നത് സാംസ്‌കാരിക നിലയങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന് എംപി പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ പ്രശാന്ത് രാജുവിന്റെ ഇടപെടലില്‍ 6.5 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. കഴിഞ്ഞ 5 വര്‍ഷം മികച്ച സേവനം നടത്തിയ കൗണ്‍സിലര്‍ പ്രശാന്ത് രാജുവിന് ഉപഹാരം നല്‍കി ആദരിച്ചു. വാര്‍ഡ് കൗണ്‍സില്‍ പ്രശാന്ത് രാജു അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍, സെലിന്‍ ജോയി, ലിജി അജയന്‍, സന്തോഷ് ഓലനാല്‍, റോയി ഇല്ലിക്കാമുറി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

