ചെറുപുഷ്പം മിഷന്‍ ലീഗ് സംസ്ഥാനതല മിഷന്‍ വാരാചരണത്തിന്റെ സമാപനം വാഴത്തോപ്പില്‍
ചെറുപുഷ്പം മിഷന്‍ ലീഗ് സംസ്ഥാനതല മിഷന്‍ വാരാചരണത്തിന്റെ സമാപനം വാഴത്തോപ്പില്‍
ഇടുക്കി: ചെറുപുഷ്പം മിഷന്‍ ലീഗ് ഇടുക്കി രൂപതയിലെ വാഴത്തോപ്പ് ശാഖയില്‍ സംസ്ഥാനതല മിഷന്‍ വാരാചരണത്തിന്റെ സമാപനം നടന്നു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തിഡ്രല്‍ പരിഷ് ഹാളില്‍ മിഷന്‍ ലീഗ് അന്തര്‍ദേശീയ സെക്രട്ടറി ബിനോയി പള്ളിപ്പറമ്പില്‍ ഉദ്ഘാടനംചെയ്തു. സിഎംഎല്‍ സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കല്‍ പതാക ഉയര്‍ത്തി. പ്രേഷിത റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. സമാപന സമ്മേളനത്തില്‍ രഞ്ജിത്ത് മുതുപ്ലാക്കല്‍ അധ്യക്ഷനായി. രൂപതാ സിഎംഎല്‍ എക്‌സിക്യൂട്ടീവ് അനുമോദിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ഫിലിപ്പ് ഐക്കര മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജയ്‌സണ്‍ പുളിച്ചമാക്കല്‍, സിഎംഎല്‍ ഇടുക്കി രൂപതാ പ്രസിഡന്റ് സെസില്‍ ജോസ്, സിസ്റ്റര്‍ സ്റ്റാര്‍ലറ്റ്, ശാഖ പ്രസിഡന്റ് ജോണ്‍സ് ബിനു മാപ്ലാശേരിയില്‍ എന്നിവര്‍ സംസാരിച്ചു. കത്തിഡ്രല്‍ വികാരി ഫാ. ടോമി ലൂക്ക് ആനിക്കുഴിക്കാട്ടില്‍ നേതൃത്വം നല്‍കി. അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?

