ധര്‍മ സംരക്ഷണ വേദി അണക്കരയില്‍ പ്രതിഷേധ സംഗമം നടത്തി
ധര്‍മ സംരക്ഷണ വേദി അണക്കരയില്‍ പ്രതിഷേധ സംഗമം നടത്തി

ഇടുത്തി: ഹൈറേഞ്ച് ഗോസ്പെല്‍ മിഷന്‍ യോഗത്തില്‍ നടത്തിയ ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ അണക്കരയില്‍ പ്രതിഷേധ സംഗമം നടത്തി. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി ആര്‍ രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. നവോത്ഥാന നായകന്മാരില്‍ നെടുനായകത്വം വഹിച്ച പ്രതിഭാശാലിയായിരുന്നു മന്നത്ത് പത്മനാഭനെന്നും അദ്ദേഹത്തെപോലുള്ള നവോത്ഥാന നായകന്മാരെയും ഹൈന്ദവ മൂല്യങ്ങളെയും ആക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചാല്‍ അതിനെ ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24ന് നടന്ന പ്രസംഗിത്തിലാണ് പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനെയും മറ്റ് ഹൈന്ദവ നേതാക്കന്മാരെയും ആചാരങ്ങളെയും ആക്ഷേപിച്ചുകൊണ്ട് സംസാരിച്ചത്. തുടര്‍ന്ന് വിശ്വഹിന്ദു പരിഷത്ത് കട്ടപ്പന ഡിവൈഎസ്പിക്കും ധര്‍മസംരക്ഷണവേദി വണ്ടന്‍മേട് പൊലീസിലും പരാതി നല്‍കിയി. ധര്‍മസംരക്ഷണ വേദി ജനറല്‍ കണ്‍വീനര്‍ അംബിയില്‍ മുരുകന്‍ സ്വാഗതം പറഞ്ഞു. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സംസ്‌കൃതം ലെവല്‍ അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ സി. ടി. ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് ബിജു, ജില്ലാ സെക്രട്ടറി ടി കെ രാജു, വണിക വൈശ്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാമന്‍ ചെട്ടിയാര്‍, ധര്‍മ സംരക്ഷണവേദി ചെയര്‍മാന്‍ ടി കെ രഘുനാഥപിള്ള, ട്രഷറര്‍ അഭിലാഷ് ജി നായര്‍, ശിവ പാര്‍വതി ക്ഷേത്ര കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് ഷനോജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






