ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയകിരീടം ചൂടി കട്ടപ്പന മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ടീം
ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയകിരീടം ചൂടി കട്ടപ്പന മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ടീം

ഇടുക്കി: നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ നടത്തിയ ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കട്ടപ്പന മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ടീം വിജയികളായി. വിജയികളെ സംഘം പ്രസിഡന്റ് ജോര്‍ജ് പടവിലും വൈസ് പ്രസിഡന്റ് വിനോദ് നെല്ലിക്കലും മറ്റ് ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് അനുമോദിച്ചു. സഹകരണ മേഖലയില്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടപ്പന മാര്‍ക്കറ്റിങ് സഹകരണ സംഘം കലാ കായിക മേഖലകളിലും താരങ്ങള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കി വരുന്നുണ്ട്. വിജയികള്‍ക്ക് എന്‍എഎഫ്ഇഡി ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. അടുത്ത മാസം ഹൈദരാബാദില്‍ നടക്കുന്ന സൗത്ത് ഇന്ത്യ മത്സരത്തില്‍ കട്ടപ്പന ടീമും പങ്കെടുക്കും.
What's Your Reaction?






