കഞ്ഞിക്കുഴിയില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി
കഞ്ഞിക്കുഴിയില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: പാറേമാവ് ജില്ല ആയുര്‍വേദ ആശുപത്രിയും സഹായകേന്ദ്ര ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് സുവര്‍ണ ജൂബിലി ഹാളില്‍ പ്രസിഡന്റ് വക്കച്ചന്‍ വയലില്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ എ പി ഉസ്മാന്‍ അധ്യക്ഷനായി. രക്ഷാധികാരി എം ഡി അര്‍ജുനന്‍ മുഖ്യപ്രഭാഷണം നടത്തി. ജോബി ചാലില്‍, പി ഡി ശോശാമ്മ, മാത്യു തായങ്കരി, പി ടി ജയകുമാര്‍, സോയിമോന്‍ സണ്ണി, ഐസന്‍ ജിത്ത്, ഡോ. ജ്യോതിസ്, ഡോ. രജിത വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






