കായകല്‍പ് പുരസ്‌കാരം നേടി ആലക്കോട് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി
കായകല്‍പ് പുരസ്‌കാരം നേടി ആലക്കോട് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി

ഇടുക്കി: ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രഥമ കായകല്‍പ അവാര്‍ഡ് ആലക്കോട് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിക്ക്. വെള്ളിയാഴ്ച തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ആരോഗ്യവകുപ്പുമന്ത്രി വീണ ജോര്‍ജില്‍നിന്ന് ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു, വൈസ് പ്രസിഡന്റ് ബൈജു ജോര്‍ജ്ജ്, ആരോഗ്യ- വിദ്യാഭ്യാസസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിസാമോള്‍ ഇബ്രാഹിം, പഞ്ചായത്തംഗം ജാന്‍സി ദേവസ്യ, ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ അനിത ബേബി എം എന്നിവര്‍ചേര്‍ന്ന് ഏറ്റുവാങ്ങി.
91.25% സ്‌കോര്‍ നേടി ജില്ലയില്‍ രണ്ടാം സ്ഥാനവും, കമന്റേഷന്‍ അവാര്‍ഡായി 30000 രൂപയും നേടിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ആയുഷ് കായകല്‍പ അവാര്‍ഡിന് ആയുഷ് ഹെല്‍ത്ത് &വെല്‍നെസ്സ് സെന്റര്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി അര്‍ഹമായത്.ഈ വര്‍ഷം ആയുഷ് ഹെല്‍ത്ത് & വെല്‍നസ് സെന്റര്‍ എന്‍.എ.ബി.എച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷനും ആയുര്‍വേദ ഡിസ്‌പെന്‍സറിയ്ക്ക് ലഭിച്ചിരുന്നു. ആശുപത്രികളിലെ മാലിന്യ പരിപാലനം, ശുചിത്വം, അണുബാധ നിയന്ത്രണം, രോഗീപരിചരണം, മറ്റ് സേവന പശ്ചാത്തല സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലെ മികവ് പരിഗണിച്ചാണ് സംസ്ഥാന തല കായകല്‍പ കമ്മിറ്റി അവാര്‍ഡ് നിര്‍ണയിക്കുന്നത്. ജീവിതശൈലീരോഗ ക്ലിനിക്ക്, പാലിയേറ്റീവ് ഗൃഹ സന്ദര്‍ശനം, യോഗ പരിശീലനം, മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ ഈ സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ ജെറോം വി കുര്യന്‍, കായകല്പ ജില്ലാ ക്വാളിറ്റി നോഡല്‍ ഓഫീസര്‍ ഡോ. വിജിത ആര്‍ കുറുപ്പ് എന്നിവരും അവാര്‍ഡ്ദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
What's Your Reaction?






