കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളില്‍ തീരുമാനം: ആദ്യ ടേമില്‍ ജോയി വെട്ടിക്കുഴിയും ലീലാമ്മ ബേബിയും
കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളില്‍ തീരുമാനം: ആദ്യ ടേമില്‍ ജോയി വെട്ടിക്കുഴിയും ലീലാമ്മ ബേബിയും
ഇടുക്കി: കട്ടപ്പന നഗരസഭ ചെയര്‍മാന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പദവികളില്‍ തീരുമാനമായി. ബുധനാഴ്ച നടന്ന ഡിസിസി യോഗത്തിലാണ് തീരുമാനം. ആദ്യ ടേമില്‍ ജോയി വെട്ടിക്കുഴി ചെയര്‍പേഴ്‌സണാകും. ഈ കാലയളവില്‍ യുഡിഎഫിലെ ലീലാമ്മ ബേബി വൈസ് ചെയര്‍പേഴ്‌സണാകും. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26ന് നടക്കും. രാവിലെ 10ന് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേയ്ക്കും ഉച്ചകഴിഞ്ഞ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേയ്ക്കും തെരഞ്ഞെടുപ്പ് നടക്കും. ഡിസിസി പ്രസിഡന്റ് സി പി മാത്യു അധ്യക്ഷനായി. തുടര്‍ന്നുള്ള രണ്ടുവര്‍ഷം യുഡിഎഫിലെ തോമസ് മൈക്കിളിനാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം. യുഡിഎഫിന് 20, എല്‍ഡിഎഫിന് 13, ബിജെപിക്ക് 2 എന്നിങ്ങനെയാണ് കക്ഷിനില.
What's Your Reaction?