ശബരിമല കാനനപാതയില്‍ കുഴഞ്ഞുവീണ് 2 തീര്‍ഥാടകര്‍ മരിച്ചു
ശബരിമല കാനനപാതയില്‍ കുഴഞ്ഞുവീണ് 2 തീര്‍ഥാടകര്‍ മരിച്ചു
ഇടുക്കി: ശബരിമല സന്നിധാനത്തേയ്ക്കുള്ള യാത്രാമധ്യേ കാനനപാതയില്‍ കുഴഞ്ഞുവീണ് 2 തീര്‍ഥാടകര്‍ മരിച്ചു. തമിഴ്നാട് കരൂര്‍ സ്വദേശി ബാലാജി(43) സത്രത്തും തഞ്ചാവൂര്‍ സ്വദേശി രാജകുമാര്‍ ബി(52) പുല്ലുമേട് സീതക്കുളത്തുമാണ് മരിച്ചത്. ബാലാജി ഉള്‍പ്പെടെ തമിഴ്നാട് കരൂര്‍ സ്വദേശികളായ അഞ്ചംഗ സംഘം സത്രത്തുനിന്ന് കാനനപാതയിലൂടെ പുറപ്പെട്ടത്. 500 മീറ്റര്‍ യാത്ര ചെയ്തപ്പോഴേയ്ക്കും ബാലാജി ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ വനപാലകരെയും ആരോഗ്യ പ്രവര്‍ത്തകരെയും വിവരമറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി ആരോഗ്യ പരിശോധന നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വണ്ടിപ്പെരിയാര്‍ സിഎച്ച്സിയില്‍ എത്തിച്ച് ഇന്‍ക്വസ്റ്റ് തയാറാക്കി. പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശികളായ 14 അംഗ തീര്‍ഥാടക സംഘത്തില്‍പ്പെട്ടയാളാണ് രാജകുമാര്‍. പുല്ലുമേട് സീതക്കുളത്ത് ഇദ്ദേഹം കുഴഞ്ഞുവീണയുടന്‍ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തി ചികിത്സ ലഭ്യമാക്കിയെങ്കിലും മരിച്ചു. മൃതദേഹം വണ്ടിപ്പെരിയാര്‍ സിഎച്ച്സിയില്‍ എത്തിച്ച് ഇന്‍ക്വസ്റ്റ് തയാറാക്കി. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വണ്ടിപ്പെരിയാര്‍ പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?