ജോയി വെട്ടിക്കുഴി കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍

ജോയി വെട്ടിക്കുഴി കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍

Dec 26, 2025 - 14:07
Dec 26, 2025 - 16:06
 0
ജോയി വെട്ടിക്കുഴി കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ആയി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കൂടിയായ ജോയി വെട്ടിക്കുഴി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ വി ആര്‍ സജിയെ 13നെതിരെ 20 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. എന്‍ഡിഎയുടെ 2 അംഗങ്ങള്‍ വിട്ടുനിന്നു. കെ ജെ ബെന്നി, ജോയി വെട്ടിക്കുഴിയുടെ പേര് നിര്‍ദേശിക്കുകയും തോമസ് മൈക്കിള്‍ പിന്‍താങ്ങുകയും ചെയ്തു. ബേബി കുര്യന്‍ ആണ് വി ആര്‍ സജിയുടെ പേര് നിര്‍ദേശിച്ചത്. ബിന്ദുലത രാജു പിന്‍താങ്ങി. തെരഞ്ഞെടുപ്പിനുശേഷം, വരണാധികാരിയായ എല്‍എ ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ സ്വാമിനാഥ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തു.
കട്ടപ്പനയുടെ വികസനത്തിന് മുന്‍ഗണന നല്‍കുമെന്നും മുന്‍ ഭരണസമിതി ആരംഭിച്ച പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു. നഗരത്തിലെ റോഡുകള്‍, പേഴുംകവല ഷെല്‍റ്റര്‍ഹോം തുടങ്ങിയവ പൂര്‍ത്തീകരിക്കും. കല്യാണത്തണ്ട് ടൂറിസം പദ്ധതി അനുമതി ലഭിച്ചാലുടന്‍ ആരംഭിക്കും. കട്ടപ്പന താലൂക്ക് ആശുപത്രിക്ക് 2 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു
യുഡിഎഫ്-20, എല്‍ഡിഎഫ്-13, എന്‍ഡിഎ-2 എന്നിങ്ങനെയാണ് കക്ഷിനില.

What's Your Reaction?

like

dislike

love

funny

angry

sad

wow