ചക്കുപള്ളം കൃഷിഭവന്‍ കര്‍ഷക ദിനാചരണം നടത്തി
ചക്കുപള്ളം കൃഷിഭവന്‍ കര്‍ഷക ദിനാചരണം നടത്തി
ഇടുക്കി: ചക്കുപള്ളം കൃഷിഭവന്‍ കര്‍ഷകദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്‍സെല്‍ അധ്യക്ഷനായി. മികച്ച കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ആദരിച്ചു. ഉപഹാരവും പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും വൃക്ഷത്തൈയും നല്‍കി. മികച്ച വിദ്യാര്‍ഥി കര്‍ഷകയായ ടീനാമോള്‍ തോമസ് കപ്പിയാങ്കലിന് പ്രത്യേക പുരസ്‌കാരം നല്‍കി. ജില്ലാ പഞ്ചായത്തംഗം ജിജി കെ ഫിലിപ്പ്, കൃഷി ഓഫീസര്‍ അലന്‍ ജോളി സെബാസ്റ്റ്യന്‍, മാത്യു പട്ടരുകാലാ, പി കെ രാമചന്ദ്രന്‍, വി ജെ രാജപ്പന്‍, ടോമിച്ചന്‍ കോഴിമല, ജയചന്ദ്രന്‍ കീഴ് വാറ്റ്, അന്നക്കുട്ടി വര്‍ഗീസ്, ഷൈനി റോയി, മനോജ് വി സി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കാര്‍ഷിക സെമിനാറും നടത്തി. കൃഷിക്കൂട്ടം, കുടുംബശ്രീ, ഹരിതകര്‍മ സേന, ഐസിഡിഎസ് അംഗങ്ങളും കാര്‍ഷിക വികസന കൂട്ടായ്മകളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.
What's Your Reaction?