അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് സമ്മിശ്ര കര്‍ഷകരെ ആദരിച്ചു
അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് സമ്മിശ്ര കര്‍ഷകരെ ആദരിച്ചു

ഇടുക്കി: കര്‍ഷകദിനത്തില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് മികച്ച സമ്മിശ്ര കര്‍ഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് അവാര്‍ഡുകളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് മനു കെ ജോണ്‍, പഞ്ചായത്തംഗങ്ങളായ ഷൈമോള്‍ രാജന്‍, സബിത ബിനു, ഷൈല വിനോദ്, ജോമോന്‍ വി ടി, കൃഷി ഓഫീസര്‍ അന്ന ഇമ്മാനുവല്‍ എന്നിവര്‍ സംസാരിച്ചു. ഏലം കൃഷി- വെല്ലുവിളിയും സാധ്യതകളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാറും നടത്തി.
What's Your Reaction?






