എസ്എന്‍ഡിപി യോഗം അമ്പലക്കവല ശാഖ ഭാരവാഹികള്‍ ചുമതലയേറ്റു
എസ്എന്‍ഡിപി യോഗം അമ്പലക്കവല ശാഖ ഭാരവാഹികള്‍ ചുമതലയേറ്റു

ഇടുക്കി: എസ്എന്‍ഡിപി യോഗം അമ്പലക്കവല ശാഖയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കഴിഞ്ഞ എട്ടു വര്‍ഷമായി സന്തോഷ് ചാളനാട്ടിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ശാഖാ യോഗത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിവന്നിരുന്നത്. മലനാട് യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ ആധ്യക്ഷനായി. സജീന്ദ്രന്‍ പൂവാങ്കല്‍ (പ്രസിഡന്റ്), സാബു അറയ്ക്കല്‍ (വൈസ് പ്രസിഡന്റ്), ബിനു (സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍. സന്തോഷ് ചാളനാട്ട്, മലനാട് യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍, സന്തോഷ് പാതയില്‍, വിനോദ്, പ്രവീണ്‍ വട്ടമല, പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






