അങ്കണവാടി ജീവനക്കാര്‍ കട്ടപ്പനയില്‍ മിന്നല്‍സമരം നടത്തി
അങ്കണവാടി ജീവനക്കാര്‍ കട്ടപ്പനയില്‍ മിന്നല്‍സമരം നടത്തി

ഇടുക്കി:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അങ്കണവാടി ജീവനക്കാര്‍ മിന്നല്‍സമരം നടത്തി. അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍(സിഐടിയു) കട്ടപ്പന ഐസിഡിഎസ് പ്രോജക്ട് ഓഫീസ് പടിക്കല്‍ നടത്തിയ സമരം ജില്ലാ സെക്രട്ടറി അനിത റെജി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രവര്‍ത്തനരഹിതമായ ഫോണ്‍ മാറ്റി, പുതിയതും നിലവാരമുള്ള ഫോണും ലാപ്‌ടോപ്പും നല്‍കണമെന്നും ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കണമെന്നും വാടക, വൈദ്യുതി ബില്ല്, പാചകവാതകം, മുട്ട, പാല്‍, പച്ചക്കറി തുടങ്ങിയവ വകുപ്പ് നേരിട്ടുനല്‍കണമെന്നും ജീവനക്കാരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് സുബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ആനന്ദവല്ലി സംസാരിച്ചു. എല്ലാ വകുപ്പുകള്‍ക്കുമുള്ള മെമ്മോറാണ്ടം ഐസിഡിഎസ് പ്രൊജക്ട് ഓഫീസര്‍ക്ക് കൈമാറി.
What's Your Reaction?






