അഡ്വ. എ രാജ എംഎല്‍എയെ വിമര്‍ശിച്ച് സിപിഐ
അഡ്വ. എ രാജ എംഎല്‍എയെ വിമര്‍ശിച്ച് സിപിഐ

ഇടുക്കി: അഡ്വ. എ രാജ എംഎല്‍എയെ വിമര്‍ശിച്ച് മൂന്നാറിലെ സിപിഐ നേതാക്കള്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ സൈലന്റ് വാലി, ലക്ഷ്മി റോഡുകള്‍ തകര്‍ന്ന സംഭവത്തില്‍ എംഎല്‍എ കരാറുകാരനെ സംരക്ഷിക്കുകയാണെന്ന് സിപിഐ ആരോപിക്കുന്നു. റോഡ് നിര്‍മാണത്തില്‍ അഴിമതി നടന്നതായും കരാറുകാരനെതിരേ നടപടിയെടുക്കണമെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഇവര്‍ രംഗത്തെത്തി. ഉദ്യോഗസ്ഥരാണ് അഴിമതി നടത്തിയത്. എംഎല്‍എക്കെതിരെ യാതൊരു ആരോപണവും ഉന്നയിച്ചിട്ടില്ല. എന്നിട്ടും അദ്ദേഹം സിപിഐശയ വിമര്‍ശിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. എംഎല്‍എയുടെ അനാവശ്യ പ്രസ്താവന തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി പളനിവേല്‍, മണ്ഡലം സെക്രട്ടറി ടി ചന്ദ്രപാല്‍ എന്നിവര്‍ പറഞ്ഞു.
What's Your Reaction?






