ചൊക്രമുടിയിലെ വിവാദ ഭൂമി സന്ദര്‍ശിച്ച് സിപിഐ നേതാക്കള്‍
ചൊക്രമുടിയിലെ വിവാദ ഭൂമി സന്ദര്‍ശിച്ച് സിപിഐ നേതാക്കള്‍

ഇടുക്കി: ബൈസണ്‍വാലി ചൊക്രമുടിയിലെ വിവാദ ഭൂമിയില്‍ സിപിഐ നേതാക്കള്‍ സന്ദര്‍ശനം നടത്തി. സംസ്ഥാന എക്സിക്യുട്ടീവംഗം കെ കെ അഷറഫ്, ജില്ലാ സെക്രട്ടറി കെ സലിംകുമാറടക്കമുള്ള നേതാക്കളാണ് ചൊക്രമുടി സന്ദര്‍ശിച്ചത്. റവന്യു വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സര്‍ക്കാര്‍ മറ്റ് നടപടികളിലേക്ക് കടക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യമെന്ന് കെ കെ അഷറഫ് പറഞ്ഞു. നേതാക്കളായ കെ കെ ശിവരാമന്‍, ജയ മധു, പ്രിന്‍സ് മാത്യു, പി പളനിവേല്‍, സി യു ജോയി, കെ എം ഷാജി, അഡ്വ. ചന്ദ്രപാല്‍, വിനു സ്‌കറിയ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?






