ശാന്തന്‍പാറയില്‍ യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു: 2 പേര്‍ അറസ്റ്റില്‍

ശാന്തന്‍പാറയില്‍ യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു: 2 പേര്‍ അറസ്റ്റില്‍

Aug 17, 2025 - 16:23
 0
ശാന്തന്‍പാറയില്‍ യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു: 2 പേര്‍ അറസ്റ്റില്‍
This is the title of the web page

ഇടുക്കി: ശാന്തന്‍പാറ പള്ളിക്കുന്നില്‍ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശാന്തന്‍പാറ പുത്തടി സ്വദേശികളായ രൂപന്‍, മുരുകന്‍ എന്നിവരെയാണ് പിടികൂടിയത്. കേസിലെ പ്രധാന പ്രതി മോഹനന്‍ ഒളിവിലാണ്. ഗുരുതരമായി പരിക്കേറ്റ ശാന്തന്‍പാറ വാഴേപ്പറമ്പില്‍ ബിജുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. രാവിലെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി മോഹനനും ബിജുവും വാക്കുതര്‍ക്കമുണ്ടായി. വൈകിട്ടോടെ മോഹനന്‍, സഹോദരന്‍ രൂപനെയും ബന്ധുവായ മുരുകനെയും കൂട്ടിയെത്തി ബിജുവിനെ മര്‍ദിക്കുകയായിരുന്നു. നാട്ടുകാരാണ് ബിജുവിനെ ആശുപത്രിയിലെത്തിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow