ഇരട്ടയാര്‍ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം
ഇരട്ടയാര്‍ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം 'സര്‍ഗോത്സവം' എന്ന പേരില്‍ വിപുലമായ പരിപാടികളോടെ നടത്തി. പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. നിരവധിപേര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. വിജയികള്‍ക്കും മത്സരാര്‍ഥികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. വൈസ് പ്രസിഡന്റ് രജനി സജി അധ്യക്ഷയായി. ജിഷ ഷാജി, ജയ്‌നമ്മ ബേബി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ലിസി ജേക്കബ്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ മിലു ബിബിന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






