കാഞ്ചിയാറില്‍ സംയുക്ത ഓണാഘോഷം നടത്തി
കാഞ്ചിയാറില്‍ സംയുക്ത ഓണാഘോഷം നടത്തി
ഇടുക്കി: കാഞ്ചിയാറില്‍ സംയുക്ത ഓണാഘോഷം നടത്തി. ഇന്‍ഫാം കാഞ്ചിയാര്‍ യൂണിറ്റ്, സണ്‍ഡേ സ്‌കൂള്‍, മലനാട് മില്‍ക്ക് സെന്റര്‍ എന്നിവര്‍ ചേര്‍ന്നാണ് ഓണാഘോഷം നടത്തിയത്. ഇന്‍ഫാം കട്ടപ്പന താലൂക്ക് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുളംപള്ളില്‍ ഉദ്ഘാടനം ചെയ്തു. കാഞ്ചിയാര്‍ സെന്റ് മേരീസ് പാരീഷ് ഹാളില്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ നടത്തി. സെന്റ് മേരീസ് പള്ളി സണ്‍ഡേ സ്‌കൂളും ചേര്‍ന്നതോടെ ഓണാഘോഷം ഗംഭീരമായി. ഇന്‍ഫാം അംഗങ്ങള്‍ ഉണ്ടാക്കിയ ഓണസദ്യയും പഴമയുടെ പുതുമ വിളിച്ചോതുന്നതായിരുന്നു. കുട്ടികളുടെ വടം വലി മത്സരവും നടത്തി. കര്‍ഷകരെ യോഗത്തില്‍ ആദരിക്കുകയും ഓണ സമ്മാനവും വിതരണം ചെയ്തു. ഫാ. സെബാസ്റ്റ്യന്‍ കിളിരൂപറമ്പില്‍ അധ്യക്ഷനായി. സണ്ണി മുകളേല്‍, ബാബു തോമസ് മുകളേല്‍, ബേബി ജോസഫ്, ജയാമ്മ ജോസഫ്, ആന്റണി വര്‍ഗീസ്, സാജന്‍ കല്ലിടുക്കനാനിക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

