തങ്കമണി മൃഗാശുപത്രിയില്‍ ഡോക്ടറില്ല: പ്രതിസന്ധിയില്‍ ക്ഷീര കര്‍ഷകര്‍ 

തങ്കമണി മൃഗാശുപത്രിയില്‍ ഡോക്ടറില്ല: പ്രതിസന്ധിയില്‍ ക്ഷീര കര്‍ഷകര്‍ 

Sep 3, 2025 - 10:16
 0
തങ്കമണി മൃഗാശുപത്രിയില്‍ ഡോക്ടറില്ല: പ്രതിസന്ധിയില്‍ ക്ഷീര കര്‍ഷകര്‍ 
This is the title of the web page

ഇടുക്കി: തങ്കമണി മൃഗാശുപത്രിയില്‍ സ്ഥിരമായി ഡോക്ടറില്ലാത്തത് ക്ഷീര കര്‍ഷകര്‍ക്കുള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഡോക്ടര്‍ ഇല്ലാതായതോടുകൂടി ആശുപത്രിയുടെ പ്രവര്‍ത്തനവും താളം തെറ്റി.
രോഗബാധിതരായ വളര്‍ത്തുമൃഗങ്ങളെ ഉള്‍പ്പെടെ ചികിത്സിക്കുന്നതിന് വാഴത്തോപ്പിലോ, മുരിക്കാശേരിയിലോ പോകേണ്ട ഗതികേടിലാണ് കാമാക്ഷി പഞ്ചായത്തിലുള്ളവര്‍. ഈ മേഖലയിലെ ഡോക്ടര്‍മാരെ ആശ്രയിച്ചാല്‍പോലും യഥാസമയം ചികിത്സ ലഭ്യമല്ലെന്നും കര്‍ഷകര്‍ പറയുന്നു. ഹൈറേഞ്ച് മേഖലയില്‍ എത്തുന്ന വെറ്റിറിനറി ഡോക്ടര്‍മാര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുക വഴി യഥാസമയം ഇവരുടെ സേവനം ലഭിക്കുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്. എപ്പോള്‍ ബന്ധപ്പെട്ടാലും അവര്‍ മറ്റ് ഏതെങ്കിലും മേഖലയില്‍ തിരക്കിലാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പതിവ്. വെറ്റിറിനറി ഡോക്ടര്‍മാര്‍ മൃഗങ്ങളെ വീടുകളിലെത്തി പരിശോധിക്കണമെന്നതിന്റെ മറവില്‍ 
ഡോക്ടര്‍മാര്‍ തങ്ങളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി മുങ്ങുന്നതും പതിവാണ്. സേവനം യഥാസമയം ലഭിക്കാതെ വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങിയ സംഭവങ്ങളും നിരവധിയുണ്ട്. വളര്‍ത്തു നായ്ക്കളെ ചികിത്സിക്കുന്നതിന് ഉള്‍പ്പെടെ കാഞ്ചിയാര്‍ പഞ്ചായത്ത് ആസ്ഥാനമായ ലബ്ബക്കടയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ് പൊതുജനങ്ങള്‍. അടിയന്തരമായി തങ്കമണിയില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയില്‍ ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow