ഡീന്‍ കുര്യാക്കോസ് എംപി ഇടപെട്ടു: അജ്മാനില്‍ കേസില്‍ കുടുങ്ങിയ കട്ടപ്പന സ്വദേശിക്ക് മോചനം
ഡീന്‍ കുര്യാക്കോസ് എംപി ഇടപെട്ടു: അജ്മാനില്‍ കേസില്‍ കുടുങ്ങിയ കട്ടപ്പന സ്വദേശിക്ക് മോചനം

ഇടുക്കി: റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസില്‍ യുഎഇ അജ്മാനില്‍ വര്‍ഷങ്ങളായി അകപ്പെട്ട കട്ടപ്പന സ്വദേശി ജോയല്‍ മാത്യുവിന് ഡീന്‍ കുര്യാക്കോസ് എംപിയുടെ ഇടപെടലില്‍ മോചനം. കേസില്‍ ഇടപെട്ട എംപി, റിയല്‍ എസ്റ്റേറ്റ് അധികൃതരുമായി സംസാരിക്കാന്‍ ദുബായ് ഇന്‍കാസ് പ്രസിഡന്റ് നദീര്‍ കാപ്പാടിനെയും ദുബായ് ഇന്‍കാസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഖില്‍ തൊടീക്കളത്തിനെയും ചുമതലപ്പെടുത്തി.
ഇവര്‍ ഇടപെട്ട് വലിയൊരു തുക ഒഴിവാക്കി നല്‍കി. ബാക്കിപണം സുമനസുകളുടെ സഹായത്താല്‍ സ്വരൂപിച്ച് ജോയലിന്റെ പിതാവിന്റെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. ഇതോടെ ജോയലിനെതിരെ അജ്മാന്‍ മുനിസിപ്പാലിറ്റിയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന കേസ് പിന്‍വലിച്ചു. യുഎഇയില്‍ നിയമവിധേയമായി താമസിക്കാനുള്ള അവസരവുമായി. ദുബായ് ഇന്‍കാസ് ഭാരവാഹികള്‍, ഇടുക്കി ഇന്‍കാസ് ജില്ലാ കമ്മിറ്റി തുടങ്ങിയവരെ അഭിനന്ദിക്കുന്നതായി എംപി അറിയിച്ചു
What's Your Reaction?






