നെടുങ്കണ്ടം പഞ്ചായത്ത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു: ടൗണ്‍ സൗന്ദര്യവല്‍ക്കരണം ഉദ്ഘാടനം ചെയ്തു
നെടുങ്കണ്ടം പഞ്ചായത്ത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു: ടൗണ്‍ സൗന്ദര്യവല്‍ക്കരണം ഉദ്ഘാടനം ചെയ്തു
ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്തില്‍ റിപ്പബ്ലിക് ദിനാഘോഷവും ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഉദ്ഘാടനവും നടന്നു. പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ പതാക ഉയര്‍ത്തി. ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ചെടികള്‍ വച്ചു. വരും ദിവസങ്ങളില്‍ വ്യാപാരികളെയും മറ്റ് സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പഞ്ചായത്തിന്റെ ലക്ഷ്യം. ഇതിനായി ടൗണിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടേയും മുമ്പില്‍ ചെടികള്‍ വയ്ക്കുകയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കുകയും ചെയ്യും. വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ മുല്ലയ്ക്കല്‍, പഞ്ചായത്ത് സെക്രട്ടറി വിഷ്ണു സുനില്‍, അസിസ്റ്റന്റ് സെക്രട്ടറി മഞ്ജുഷ, അംഗങ്ങളായ കെ രാധാകൃഷ്ണന്‍, ലിന്‍സി സിബി, റെജിമോന്‍, ജിനു ജോയി, സെലിന്‍, റോട്ടറി കാര്‍ഡമം സിറ്റി പ്രസിഡന്റ് ഡോ. സുനില്‍ ദേവ പ്രഭ, റോട്ടറി ഈസ്റ്റ് ഹില്‍ പ്രസിഡന്റ് സോജന്‍ കുര്യാക്കോസ്, പഞ്ചായത്ത് ജീവനക്കാര്‍, റോട്ടറി അംഗങ്ങള്‍, ഹരിതകര്‍മ സേനാഗംങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?