പീരുമേട് ആദിവാസി മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം
പീരുമേട് ആദിവാസി മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം

ഇടുക്കി: പീരുമേട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം. ആദിവാസി മേഖലയായ പ്ലാക്കത്തടത്തിലാണ് ആനകള്‍ ആദ്യം എത്തിയത്. തുടര്‍ന്ന് തോട്ടാപുര, കച്ചേരി കുന്ന്, സിവില്‍ സ്റ്റേഷന്‍, ഗസ്റ്റ് ഹൗസ്, കല്ലാര്‍ മേഖലകളില്‍ വ്യാപക കൃഷിനാശം വരുത്തിയതിനു ശേഷം തട്ടാത്തികാനം, കുട്ടിക്കാനം മേഖലകളില്‍ എത്തി. പീരുമേട് പഞ്ചായത്തിലെ 14, 15 വാര്‍ഡുകളില്‍ രണ്ടു കൊമ്പനും ഒരു പിടിയുമടങ്ങുന്ന സംഘമാണ് ആക്രമണം നടത്തുന്നത്. ഒരേ സമയം 9 ആനകളെവരെ വിവിധ സ്ഥലങ്ങളില്‍ കണ്ടിട്ടുണ്ട്. ഇന്നലെ രാത്രിയില്‍ തോട്ടാപുര കോവിലകം ഭാഗത്ത് എത്തിയ ആനകളെ നാട്ടുകാരും വനം വകുപ്പ് ഉദ്ദ്യോഗസ്ഥരും ചേര്‍ന്ന് പടക്കം പൊട്ടിച്ച് ഓടിച്ചിരുന്നു. ഈ ആന കൂട്ടമാണ് കുട്ടിക്കാനം ഉണ്ണികുഴിയില്‍ സുനിലിന്റെ പുരയിടത്തിലെത്തി വ്യാപക നാശം വരുത്തിയത്. വീടിന്റെ മുറ്റം വരെയെത്തിയ ആനകള്‍ തെങ്ങ്, പന , വാഴ എന്നിവ നശിപ്പിച്ചു. വാട്ടര്‍ടാങ്ക്, ഡിഷ്, കോഴിക്കൂട് എന്നിവ ചവിട്ടി മറിച്ചു. സുനിലും മാതാവും അയല്‍ വീട്ടില്‍ അഭയം തേടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. പടക്കം പൊട്ടിച്ച് ആനകളെ വിരട്ടുന്നതിനു പകരം ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






