ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അപകടാവസ്ഥയിലായ സംരക്ഷണഭിത്തി വാഹനങ്ങള്‍ക്ക്  ഭീഷണി 

ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അപകടാവസ്ഥയിലായ സംരക്ഷണഭിത്തി വാഹനങ്ങള്‍ക്ക്  ഭീഷണി 

Feb 3, 2026 - 10:41
 0
ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അപകടാവസ്ഥയിലായ സംരക്ഷണഭിത്തി വാഹനങ്ങള്‍ക്ക്  ഭീഷണി 
This is the title of the web page

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സംരക്ഷണഭിത്തി നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച കല്‍ക്കെട്ട് ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ്. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി ആരംഭിക്കുന്നതിന് മുമ്പ് നിര്‍മിച്ചതാണിത്. കാട്ടുമരങ്ങള്‍ പടര്‍ന്നുകയറിയതോടെ അതിന്റെ വേരുകള്‍ ഇറങ്ങി ഭിത്തി മുമ്പോട്ട് തള്ളിയ സ്ഥിതിയിലാണ്. ആംബുലന്‍സും മറ്റു വാഹനങ്ങളും രോഗികളും എല്ലാം ഇതുവഴിയാണ് കടന്നുപോകുന്നത്. മന്ത്രിയുടെയും എംപിയുടെയും ഓഫീസുകള്‍ ഇവിടെനിന്ന് കേവലം ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇരുവരും ശ്രമിക്കുന്നില്ലെന്നും പരാതിയുണ്ട്. കെട്ടിടങ്ങളുടെ ഉദ്ഘാടനങ്ങള്‍, എച്ച്എംസി മീറ്റിങ്ങുകള്‍, പുതിയ ബാച്ചിന്റെ അഡ്മിഷന്‍, ആശുപത്രിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷികം തുടങ്ങിയ ആവശ്യങ്ങള്‍ക്കാ മാത്രമാണ് ജനപ്രതിനിധികള്‍  ഇതുവഴി കടന്നുപോകുന്നത്.  ഏതുസമയവും ഇതുവഴി കടന്നുപോകുന്നത് സാധാരണക്കാരാണ്. അതുകൊണ്ടുതന്നെയാണ് ഈ സംരക്ഷണഭിത്തിയുടെ നിര്‍മാണം നടത്തുന്ന കാര്യത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അലംഭാവം കാണിക്കുന്നതെന്നും ആരോപണമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow